Wednesday, 7 September 2011

വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് തുക അനുവദിച്ചു


കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ തുക അനുവദിച്ചു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് 66,56,560 രൂപയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 4,88,181 രൂപയുമാണ് അനുവദിച്ചത്.
അന്‍പത് വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് 3,04,920 രൂപയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 83,475 രൂപയും അനുവദിച്ചു. വിധവകളായ സ്ത്രീകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായ വിതരണത്തിന് 23.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുക വിതരണം ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

No comments:

Post a Comment