Wednesday, 7 September 2011

ചായ്യോത്ത് വിജ്ഞാന്‍വാടി തുറന്നു


കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിയമസഭാ മണ്ഡലങ്ങളിലെ ഓരോ പട്ടികജാതി കോളനികളില്‍ വിജ്ഞാന്‍വാടികള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രകാരം കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ പരപ്പ ബ്ലോക്കിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ചായ്യോത്ത് പട്ടികജാതി കോളനിയില്‍ വിജ്ഞാന്‍വാടി തുറന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്റര്‍നെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടര്‍ സൗകര്യവും 25,000 രൂപയുടെ വിജ്ഞാന പുസ്തകങ്ങളും വിജ്ഞാന്‍വാടിയില്‍ ലഭ്യമാകും. പട്ടികജാതിക്കാര്‍ക്ക് പഠന രംഗത്തും തൊഴിലിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പെട്ടന്ന് ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷമണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ ചന്ദ്രമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ വിധുബാല, എം രാജു, എം കുഞ്ഞിമാണി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി ശ്രീകുമാര്‍ സ്വാഗതവും ടി വിജയന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment