Wednesday, 16 November 2011

Gulf Career Opportunities

Gulf Career Opportunities

Gulf Career
Search for jobs with the region’s top employers, recruitment agencies and executive search firms. Find professional vacancies in UAE, Saudi Arabia, Kuwait, Qatar,Oman and Bahrain.

www.gulf-career.com

Wednesday, 7 September 2011

മഞ്ചേശ്വരം മണ്ഡലത്തില്‍ 42 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം


കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ശുപാര്‍ശയില്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍പ്പെട്ട 42 പേര്‍ക്ക് 1.5 ലക്ഷം രൂപ ചികിത്സ ധനസഹായം അനുവദിച്ചതായി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ അറിയിച്ചു.
പെര്‍ളയിലെ അബ്ദുല്‍ റഹ്മാന്‍(5000) കൊടിയമ്മയിലെ ബര്‍നാഡ് ഡിസൂസ, സുശീല കോയിപ്പാടി, വാസു പടന്ന, ഹമീദ് കുഞ്ചത്തൂര്‍, കെ.എം.അബ്ദുല്‍ ഇച്ചിലംപാടി, മുഹമ്മദ് കൊടിയമ്മ, മുഹമ്മദ് കുബനൂര്‍, ശ്രീനിവാസ അമ്മേരി രാമണ്ണ നായര്‍, അബ്ദുല്ല മിയപ്പദവ്, റഹ്മത്ത് മൊഗ്രാല്‍, ജയന്തി മംഗല്‍പ്പാടി, അബ്ദുല്ല ചിഗ്രപദ, യൂസഫ് ബങ്കര മഞ്ചേശ്വരം, എം.മുഹമ്മദ് പെട്ര(3000)
ഡി.ആനന്ദ പാത്തൂര്‍, ആയിഷുമ്മ കൊടിയമ്മ, രോഹിണി മജിബയില്‍, ഇബ്രാഹിം സബീര്‍ ചെക്ക്പ്രസ് കളത്തൂര്‍, വിശ്വനാഥ റൈ കൊടിയമ്മ, ഫാത്തിമ കൊടിയമ്മ, ബീബു കൊടിയാല്‍, ടി.അബൂബക്കര്‍ പൂച്ചക്കാട്, ഫ്രാന്‍സീസ് ഡിസൂസ പാവൂര്‍, മൊയ്തീന്‍ ഷിറിയ, മൂസ ബീരി കൊടലമൊഗരു, കന്തപ്പന്‍ പൂജാരി, ഖദീജ റുമൈസ കൊടിയമ്മ, സുബ്ബ മല്യ കുരുഡപദവ്, ജയശ്രി, റോണ ഡിസൂസ മിയപ്പദവ്, മറിയമ്മ കൊടിയമ്മ, യൂസഫ് ചരലു, അബൂബക്കര്‍ ഉപ്പള, ആയിഷുമ്മ പൈവളിഗെ, പര്‍നൂയിരി മജിബയില്‍, മൊയ്തീന്‍ ഇച്ചിലംപാടി, ബി.കെ.ഗംഗാധരന്‍ എടനീര്‍(2000).

പട്ടയമേള റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും; 1,500 പേര്‍ക്ക് പട്ടയം നല്‍കും


കാസര്‍കോട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന പട്ടയ മേളയില്‍ ജില്ലയിലെ 1,500 ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. പട്ടയ മേളയുടെ ഉദ്ഘാടന കര്‍മ്മം റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. കൃഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ (ഉദുമ), ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, ജില്ലയിലെ നഗരസഭാ ചെയര്‍മാന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയിലെ ഭൂരഹിതര്‍, കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍, മിച്ചഭൂമി ലഭിച്ചവര്‍ എന്നിവര്‍ക്ക് മേളയില്‍ പട്ടയം നല്‍കുന്നതാണ്. സുനാമി പുനരധിവാസ പദ്ധതി പ്രകാരം അജാനൂര്‍ പഞ്ചായത്തില്‍ പണിപൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ എടുത്ത നടപടികളും, ഫയലിന്റെ തല്‍സ്ഥിതിയും കമ്പ്യൂട്ടര്‍ മുഖേന അറിയാവുന്ന ജി-സ്പീക്ക് പദ്ധതിയുടെ സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും. കൃഷി വകുപ്പ് മുഖേന ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്കുളള ചെക്ക് വിതരണവും, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖേനയുളള പവര്‍ ടില്ലര്‍ വിതരണവും കൃഷി വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് തുക അനുവദിച്ചു


കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ തുക അനുവദിച്ചു. വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് 66,56,560 രൂപയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 4,88,181 രൂപയുമാണ് അനുവദിച്ചത്.
അന്‍പത് വയസിന് മുകളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് 3,04,920 രൂപയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 83,475 രൂപയും അനുവദിച്ചു. വിധവകളായ സ്ത്രീകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായ വിതരണത്തിന് 23.5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ തുക വിതരണം ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പിണ്ടിക്കടവ്-ആറാട്ടുകടവ് കോണ്‍ക്രീറ്റ് നടപ്പാലങ്ങളുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വ്വഹിക്കും


കാസര്‍കോട്: ബേഡഡുക്ക-കോടോം ബേളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിണ്ടിക്കടവ് കോണ്‍ക്രീറ്റ് പാലത്തിന്റെയും, ബേഡഡുക്ക-പുല്ലൂര്‍ പെരിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറാട്ട്കടവ് കോണ്‍ക്രീറ്റ് പാലത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം സെപ്തംബര്‍ 12 ന് 12 മണിക്ക് ബേഡഡുക്ക പഞ്ചായത്തിലെ കൈരളിപാറയില്‍ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
എം.പി യുടെ വികസന ഫണ്ട്, എം.എല്‍.എ മാരുടെ വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത്, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍, ബേഡഡു, പുല്ലൂര്‍പെരിയ, കോടോം ബേളൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടും, ആര്‍ എം ഫണ്ടും സ്വരൂപീച്ച് സംയുക്ത പ്രോജക്ടായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

പെര്‍ളയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച: അരക്കിലോ വെള്ളിയും സ്വര്‍ണവും കവര്‍ന്നു

പെര്‍ള: കാട്ടുകുക്കെ റോഡില്‍ പ്രവര്‍ത്തിക്കുന്ന നമന ജ്വല്ലറിയില്‍ നിന്ന് അരക്കിലോ വെള്ളിയും ആഭരണങ്ങളും രണ്ടു ഗ്രാം സ്വര്‍ണവും കവര്‍ന്നു. ബുധനാഴ്ച രാവിലെ ജ്വല്ലറി ഉടമ മോഹന ആചര്യ കട തുറക്കാനെത്തിയപ്പോഴായിരുന്നു കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്തും സെന്‍ട്രല്‍ ലോക്ക് ഇളക്കിമാറ്റിയുമാണ് കവര്‍ച്ചക്കാര്‍ ജ്വല്ലറിക്കകത്തു കടന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരാണ് ജ്വല്ലറി കവര്‍ച്ചയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ചായ്യോത്ത് വിജ്ഞാന്‍വാടി തുറന്നു


കാഞ്ഞങ്ങാട്: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നിയമസഭാ മണ്ഡലങ്ങളിലെ ഓരോ പട്ടികജാതി കോളനികളില്‍ വിജ്ഞാന്‍വാടികള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രകാരം കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തില്‍ പരപ്പ ബ്ലോക്കിലെ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് ചായ്യോത്ത് പട്ടികജാതി കോളനിയില്‍ വിജ്ഞാന്‍വാടി തുറന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്റര്‍നെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടര്‍ സൗകര്യവും 25,000 രൂപയുടെ വിജ്ഞാന പുസ്തകങ്ങളും വിജ്ഞാന്‍വാടിയില്‍ ലഭ്യമാകും. പട്ടികജാതിക്കാര്‍ക്ക് പഠന രംഗത്തും തൊഴിലിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പെട്ടന്ന് ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷമണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ ചന്ദ്രമ്മ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ വിധുബാല, എം രാജു, എം കുഞ്ഞിമാണി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി ശ്രീകുമാര്‍ സ്വാഗതവും ടി വിജയന്‍ നന്ദിയും പറഞ്ഞു.

കുടുംബശ്രീ ഓണം വിപണന മേള: രണ്ട് ദിവസത്തില്‍ 20 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിറ്റഴിച്ചു


കാസര്‍കോട്: ജില്ലയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം വിപണന മേളയില്‍ വമ്പിച്ച വില്‍പ്പനയാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ വിപണനം 20 ലക്ഷം രൂപയില്‍ കവിഞ്ഞു. വിപണന മേള സെപ്തംബര്‍ എട്ടിന് വൈകുന്നേരം അവസാനിക്കും. ജില്ലയില്‍ കാഞ്ഞങ്ങാട്, ഹൊസങ്കടി, കുമ്പള, കുണ്ടംകുഴി, ചിറ്റാരിക്കല്‍, കാലിക്കടവ്, മഡിയന്‍, എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രധാന വിപണന കേന്ദ്രങ്ങള്‍ക്ക് പുറമെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരസഭാ കേന്ദ്രങ്ങളിലും മേള സംഘടിപ്പിച്ചിരുന്നു.
ജില്ലയുടെ വടക്കന്‍ പഞ്ചായത്തുകളില്‍ വലിയ തോതിലുളള വിപണനമാണ് ഇപ്രാവശ്യത്തെ പ്രതേ്യകത. ഓണാഘോഷം പതിവില്ലാത്ത വൊര്‍ക്കാടി, മീഞ്ച, പൈവളിഗെ, മഞ്ചേശ്വരം മേഖലയില്‍ കുടുംബശ്രീയുടെ സ്വന്തം ഉല്‍പ്പന്നങ്ങളായ പച്ചക്കറികള്‍, ബേക്കറി, ധാന്യപ്പൊടി, കശുവണ്ടി, അച്ചാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, എന്നിവ വലിയതോതിലാണ് വിറ്റഴിക്കുന്നത്. ഹോം ഷോപ്പ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.
വിപണന മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ കുടുംബശ്രീ അംഗങ്ങളുടെയും, ബാലസഭാ കുട്ടികളുടെയും കലാപരിപാടികളും, പൂക്കള മല്‍സരവും വിപണന കേന്ദ്ര പരിസരത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണ സമതിതിയും കുടുംബശ്രീ ഭരണ സമിതികളും സംയുക്തമായാണ് വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്.

ബീവറേജില്‍ നിന്നും മദ്യം വാങ്ങി പോകുകയായിരുന്ന മൂന്നുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു


കാസര്‍കോട്: ബീവറേജില്‍ നിന്നും മദ്യം വാങ്ങിപോകുകയായിരുന്ന മൂന്നുപേരെ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസറും സംഘവും അറസ്റ്റ് ചെയ്തത്. കുഡ്‌ലു ചൂരിയിലെ വസന്തന്‍(50), കൊളത്തൂര്‍ ബാവിക്കരയിലെ വി.കെ.നാരായമന്‍(45), കൊളത്തൂരിലെ പി.ചന്ദ്രന്‍(32) എന്നിവരെയാണ് ബീവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങിപോകുമ്പോള്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 17 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം കൈവശം വെയ്ക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. ഇത് അറിയാതെ വില്‍പ്പനയ്ക്കായും മറ്റുള്ളവര്‍ക്ക് വേണ്ടിയും മദ്യം വാങ്ങിപോകുന്നവരാണ് അധികൃതരുടെ പിടിയിലാകുന്നത്. ഓണക്കാലത്ത് അനധികൃതമദ്യക്കടത്ത് തടയുന്നതിനായി വ്യാപകമായി ജാഗ്രതപാലിച്ചുവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.


വിധവാ പെന്‍ഷന് 2.21 കോടി അനുവദിച്ചു


കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് 2,21,23,710 രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമായി 25,923 പേരാണ് പെന്‍ഷന് അര്‍ഹരായിട്ടുളളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആഗസ്റ്റ് 2011 വരെയും, മുന്‍സിപ്പാലിറ്റികള്‍ക്ക് ജൂണ്‍ 2011 വരെയുളള തുകയുമാണ് അനുവദിച്ചത്. തുക അനുവദിച്ച പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി, ഗുണഭോക്താക്കളുടെ എണ്ണം, തുക എന്നിവ ചുവടെ ചേര്‍ക്കുന്നു.

അജാനൂര്‍ – 757 – 7,15,365, ബദിയടുക്ക – 530 – 5,00,850, ബളാല്‍ – 233 – 2,20,185, ബേഡഡുക്ക – 708 – 6,69,060, ബെളളൂര്‍ – 314 – 2,96,730, ചെമ്മനാട് – 921 – 8,70,345ക്ക ചെങ്കള – 973 – 9,19,485, ചെറുവത്തൂര്‍ – 790 – 7,46,550, ദേലംപാടി – 566 – 5,38,870, ഈസ്റ്റ് എളേരി – 246 – 1,54,980, എണ്‍മകജെ – 282 – 2,66,490, കളളാര്‍ – 562 – 5,31,090, കാറഡുക്ക – 499 – 4,71,555, കയ്യൂര്‍ചീമേനി – 738 – 6,97,410, കിനാനൂര്‍ കരിന്തളം – 730 – 6,89,850, കോടോം ബേളൂര്‍ – 776 – 7,33,320, കുമ്പഡാജെ – 199 – 1,88,685, കുമ്പള – 664 – 5,43,690, കുറ്റിക്കോല്‍ – 476 – 4,49,820, മധൂര്‍ – 800 – 7,56,000, മടിക്കൈ – 780 – 7,37,100, മംഗല്‍പ്പാടി – 768 – 7,25,760, മഞ്ചേശ്വരം – 530 – 5,00,850, മീഞ്ച – 356 – 3,36,420, മൊഗ്രാല്‍ പുത്തൂര്‍ – 501 – 4,73,445, മുളിയാര്‍ – 723 – 6,83,235, പടന്ന – 671 – 6,34,095, പൈവളിഗെ – 522 – 8,22,150, പളളിക്കര – 902 – 8,52,390, പനത്തടി – 466 – 4,40,370, പിലിക്കോട് – 624 – 5,89,680, പുല്ലൂര്‍ പെരിയ – 1,083 – 10,23,435, പുത്തിഗെ – 476 – 4,49,820, തൃക്കരിപ്പൂര്‍ – 812 – 7,67,340, ഉദുമ – 878 – 8,29,710, വലിയ പറമ്പ – 509 – 4,86,045, വോര്‍ക്കാടി – 437 – 4,12,965, വെസ്റ്റ് എളേരി – 426 – 4,02,570, മുന്‍സിപ്പാലിറ്റി – കാസര്‍കോട് – 933 – 6,09,840, കാഞ്ഞങ്ങാട് – 1,523 – 9,59,490, നീലേശ്വരം – 790 – 4,99,590. തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ തുക വിതരണം ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.