Wednesday, 7 September 2011

ബീവറേജില്‍ നിന്നും മദ്യം വാങ്ങി പോകുകയായിരുന്ന മൂന്നുപേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു


കാസര്‍കോട്: ബീവറേജില്‍ നിന്നും മദ്യം വാങ്ങിപോകുകയായിരുന്ന മൂന്നുപേരെ കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസറും സംഘവും അറസ്റ്റ് ചെയ്തത്. കുഡ്‌ലു ചൂരിയിലെ വസന്തന്‍(50), കൊളത്തൂര്‍ ബാവിക്കരയിലെ വി.കെ.നാരായമന്‍(45), കൊളത്തൂരിലെ പി.ചന്ദ്രന്‍(32) എന്നിവരെയാണ് ബീവറേജ് മദ്യശാലയില്‍ നിന്നും മദ്യം വാങ്ങിപോകുമ്പോള്‍ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 17 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം കൈവശം വെയ്ക്കാന്‍ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ. ഇത് അറിയാതെ വില്‍പ്പനയ്ക്കായും മറ്റുള്ളവര്‍ക്ക് വേണ്ടിയും മദ്യം വാങ്ങിപോകുന്നവരാണ് അധികൃതരുടെ പിടിയിലാകുന്നത്. ഓണക്കാലത്ത് അനധികൃതമദ്യക്കടത്ത് തടയുന്നതിനായി വ്യാപകമായി ജാഗ്രതപാലിച്ചുവരികയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.


No comments:

Post a Comment