Wednesday, 7 September 2011

പിണ്ടിക്കടവ്-ആറാട്ടുകടവ് കോണ്‍ക്രീറ്റ് നടപ്പാലങ്ങളുടെ ശിലാസ്ഥാപനം മന്ത്രി നിര്‍വ്വഹിക്കും


കാസര്‍കോട്: ബേഡഡുക്ക-കോടോം ബേളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിണ്ടിക്കടവ് കോണ്‍ക്രീറ്റ് പാലത്തിന്റെയും, ബേഡഡുക്ക-പുല്ലൂര്‍ പെരിയ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറാട്ട്കടവ് കോണ്‍ക്രീറ്റ് പാലത്തിന്റെയും ശിലാസ്ഥാപന കര്‍മ്മം സെപ്തംബര്‍ 12 ന് 12 മണിക്ക് ബേഡഡുക്ക പഞ്ചായത്തിലെ കൈരളിപാറയില്‍ റവന്യൂ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
എം.പി യുടെ വികസന ഫണ്ട്, എം.എല്‍.എ മാരുടെ വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത്, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍, ബേഡഡു, പുല്ലൂര്‍പെരിയ, കോടോം ബേളൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ടും, ആര്‍ എം ഫണ്ടും സ്വരൂപീച്ച് സംയുക്ത പ്രോജക്ടായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

No comments:

Post a Comment