കാസര്‍കോട്: സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍ കീഴില്‍ വിധവകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് 2,21,23,710 രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലുമായി 25,923 പേരാണ് പെന്‍ഷന് അര്‍ഹരായിട്ടുളളത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആഗസ്റ്റ് 2011 വരെയും, മുന്‍സിപ്പാലിറ്റികള്‍ക്ക് ജൂണ്‍ 2011 വരെയുളള തുകയുമാണ് അനുവദിച്ചത്. തുക അനുവദിച്ച പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി, ഗുണഭോക്താക്കളുടെ എണ്ണം, തുക എന്നിവ ചുവടെ ചേര്‍ക്കുന്നു.
അജാനൂര്‍ – 757 – 7,15,365, ബദിയടുക്ക – 530 – 5,00,850, ബളാല്‍ – 233 – 2,20,185, ബേഡഡുക്ക – 708 – 6,69,060, ബെളളൂര്‍ – 314 – 2,96,730, ചെമ്മനാട് – 921 – 8,70,345ക്ക ചെങ്കള – 973 – 9,19,485, ചെറുവത്തൂര്‍ – 790 – 7,46,550, ദേലംപാടി – 566 – 5,38,870, ഈസ്റ്റ് എളേരി – 246 – 1,54,980, എണ്‍മകജെ – 282 – 2,66,490, കളളാര്‍ – 562 – 5,31,090, കാറഡുക്ക – 499 – 4,71,555, കയ്യൂര്‍ചീമേനി – 738 – 6,97,410, കിനാനൂര്‍ കരിന്തളം – 730 – 6,89,850, കോടോം ബേളൂര്‍ – 776 – 7,33,320, കുമ്പഡാജെ – 199 – 1,88,685, കുമ്പള – 664 – 5,43,690, കുറ്റിക്കോല്‍ – 476 – 4,49,820, മധൂര്‍ – 800 – 7,56,000, മടിക്കൈ – 780 – 7,37,100, മംഗല്‍പ്പാടി – 768 – 7,25,760, മഞ്ചേശ്വരം – 530 – 5,00,850, മീഞ്ച – 356 – 3,36,420, മൊഗ്രാല്‍ പുത്തൂര്‍ – 501 – 4,73,445, മുളിയാര്‍ – 723 – 6,83,235, പടന്ന – 671 – 6,34,095, പൈവളിഗെ – 522 – 8,22,150, പളളിക്കര – 902 – 8,52,390, പനത്തടി – 466 – 4,40,370, പിലിക്കോട് – 624 – 5,89,680, പുല്ലൂര്‍ പെരിയ – 1,083 – 10,23,435, പുത്തിഗെ – 476 – 4,49,820, തൃക്കരിപ്പൂര്‍ – 812 – 7,67,340, ഉദുമ – 878 – 8,29,710, വലിയ പറമ്പ – 509 – 4,86,045, വോര്‍ക്കാടി – 437 – 4,12,965, വെസ്റ്റ് എളേരി – 426 – 4,02,570, മുന്‍സിപ്പാലിറ്റി – കാസര്‍കോട് – 933 – 6,09,840, കാഞ്ഞങ്ങാട് – 1,523 – 9,59,490, നീലേശ്വരം – 790 – 4,99,590. തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ തുക വിതരണം ചെയ്യാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

No comments:
Post a Comment