പെര്‍ള: കാട്ടുകുക്കെ റോഡില്‍ പ്രവര്‍ത്തിക്കുന്ന നമന ജ്വല്ലറിയില്‍ നിന്ന് അരക്കിലോ വെള്ളിയും ആഭരണങ്ങളും രണ്ടു ഗ്രാം സ്വര്‍ണവും കവര്‍ന്നു. ബുധനാഴ്ച രാവിലെ ജ്വല്ലറി ഉടമ മോഹന ആചര്യ കട തുറക്കാനെത്തിയപ്പോഴായിരുന്നു കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്തും സെന്‍ട്രല്‍ ലോക്ക് ഇളക്കിമാറ്റിയുമാണ് കവര്‍ച്ചക്കാര്‍ ജ്വല്ലറിക്കകത്തു കടന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരാണ് ജ്വല്ലറി കവര്‍ച്ചയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

No comments:
Post a Comment